ഇന്ത്യൻ നായകനായി രോഹിത് തിളങ്ങും, മുംബൈയിൽ ഞാനത് കണ്ടതാണ്: ട്രെന്റ് ബോൾട്ട്

അഭിറാം മനോഹർ| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (13:04 IST)
ഇന്ത്യയുടെ നിശ്ചിത ഓവർ ടീമിന്റെ നായകനായി സ്ഥാനമേറ്റ രോഹിത് ശർമയെ പുകഴ്‌ത്തി ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. രോഹിത്ത് ഇന്ത്യൻ ടീമിനെ നയിക്കുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും മുംബൈ ഇന്ത്യൻസിൽ രോഹിത്തിന് കീഴിൽ കളിച്ചിരുന്നത് താൻ ആസ്വദിച്ചിരുന്നുവെന്നും താരം പറഞ്ഞു.

രോഹിത് വളരെ പരിചയസമ്പന്നായിട്ടുള്ള താരമാണ്. ഇന്ത്യന്‍ ടീമിനെ എങ്ങനെയാണ് അദ്ദേഹം നയിക്കുകയെന്ന് വളരെ ആവേശത്തോടെയാണ് കാണുന്നത്. മുംബൈയിൽ രോഹിത്തിന് കീഴിൽ കളിച്ചത് ഞാൻ ആസ്വദിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെയും തന്ത്രങ്ങളെയുമെല്ലാം ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. രോഹിത്തിന്റെ കീഴിൽ ഇന്ത്യൻ ടീം വളരെ നന്നായി പെർഫോം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബോൾട്ട് പറഞ്ഞു.

മുംബൈ ഇന്ത്യൻസിനൊപ്പം ക്യാപ്‌റ്റനെന്ന നിലയിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കാൻ രോഹിത്തിനായി. നിരവധി സമ്മർദ്ദഘട്ടങ്ങൾ അദ്ദേഹം നന്നായി തന്നെ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഒരു പേസ് ബൗളറെന്ന നിലയില്‍ എനിക്ക് അതു മനസ്സിലാവും. ഐപിഎല്ലിലെ ഈ അനുഭവസമ്പത്ത് രോഹിത്ത് ഇന്ത്യയ്ക്കായി ഉപയോഗിക്കുമെന്ന് ഉറപ്പാണ് ബോൾട്ട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :