ഗോമാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് 60 വയസുകാരിയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

ഗോമാംസം സൂക്ഷിച്ചതിന് യുപിയില്‍ 60 വയസുകാരിയെ ഉള്‍പ്പെടെ അറസ്റ്റില്‍

ബാഗ്പത്| priyanka| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (10:11 IST)
150 കിലോ ഗോമാംസം കൈവശം സൂക്ഷിച്ചു എന്നാരോപിച്ച്
60 വയസ്സുകാരിയുള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. പശുവിനെ കൊന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഗാസ്പുര ഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ് നാസിം എന്നയാളുടെ വീട്ടില്‍നിന്നും മാംസം പിടിച്ചത്. 60കാരിയായ വഖീല, ഇവരുടെ അയല്‍ക്കാരന്‍ താലിബ് എന്നിവരാണ് അറസ്റ്റിലായത.

ഇവര്‍ക്കെതിരെ ഗോവധ നിരോധ നിയമപ്രകാരം കേസെടുത്തതായും അദ്ദേഹം പറഞ്ഞു. മാംസം പശുവിന്‍േറതാണെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനക്ക് ലബോറട്ടറിയിലേക്ക് അയച്ചതായി അഡീഷനല്‍ പൊലീസ് സൂപ്രണ്ട് അസീസുല്‍ ഹഖ് പറഞ്ഞു. ബജ്‌റംഗ്ദളും മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. പശുവിനെ കൊന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :