ന്യൂഡല്‍ഹി|
PRIYANKA|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (11:18 IST)
ബിജെപിയുടെ രാജ്യസഭാംഗത്വം രാജിവെച്ച മുന്‍ ക്രിക്കറ്റ് താരം വനജ്യോത് സിംഗ് സിദ്ദുവിന്റെ ആംആദ്മി പാര്‍ട്ടി(എഎപി) യിലേക്കുള്ള സാദ്ധ്യതകള്‍ മങ്ങുന്നതായി സൂചന. ജൂലൈയില്‍ രാജ്യസഭാംഗത്വം രാജിവെച്ച സിദ്ദു എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പഞ്ചാപില്‍ മല്‍സരിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സിദ്ദുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് എഎപി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഭാര്യയും ബിജെപി എംഎല്‍എമാരായ നവജ്യോത് കൗര്‍ സിദ്ദുവിന് പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്നും സിദ്ദു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എഎപി പാര്‍ട്ടിയിലെ നിയമമനുസരിച്ച് ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ പാര്‍ട്ടി ടിക്കറ്റ് നല്‍കുകയുള്ളു. മുഖ്യമന്ത്രി സ്ഥാനത്തേക്കല്ല പാര്‍ട്ടിയുടെ താര പ്രചാരകനായിട്ടാണ് സിദ്ദുവിനെ എത്തിക്കുന്നതെന്നും എഎപി നേതാക്കള്‍ അറിയിച്ചു.
എന്നാല്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് ഇരു ഭാഗത്തു നിന്നും ഒദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യ ദിനത്തില്‍ സിദ്ദു എഎപിയില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സിദ്ദു മത്സരിച്ചു വന്നിരുന്ന അമൃത്സര്‍ ലോക്‌സഭാ സീറ്റ് ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ അരുണ്‍ ജയ്റ്റിലിക്കു വേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നതുമുതല്‍ സിദ്ദുവും ബിജെപിയുമായി സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല.