കുമ്മനം പറയുന്ന ശബരിമലയിലെ വിഐപികള്‍ ആരെന്ന് അറിയാമോ ?; പിണറായി തീരുമാനങ്ങള്‍ എടുക്കേണ്ടെന്ന് ബിജെപി

മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരാണ് വിഐപികളെന്ന് കുമ്മനം

 sabarimala , pinarayi vijayan , kummanam , BJP കുമ്മനം രാജശേഖരന്‍ , പിണറായി വിജയന്‍ , ബി ജെ പി , ശബരിമല
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 18 ഓഗസ്റ്റ് 2016 (20:44 IST)
ശബരിമലയിലെ വിഐപി ക്യൂ ഒഴിവാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത് വരാനുള്ള സൗകര്യം ഇല്ലാതാക്കരുത്. ശബരിമലയില്‍ എത്തുന്ന മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാരാണ് വിഐപികളെന്നും കുമ്മനം പറഞ്ഞു.

ശബരിമലയിലെ വിഷയങ്ങളില്‍ മുഖ്യമന്ത്രിയല്ല തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഭക്തരിൽ നിന്ന് പണം ഈടാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം അസ്വീകാര്യവും അപ്രായോഗികവുമാണ്. ഭക്തരുടെ അടിസ്ഥാന പ്രശ്നങ്ങളാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും കുമ്മനം പറഞ്ഞു.

ഭക്തരുടേയും തന്ത്രിമുഖ്യന്റേയും ഹൈന്ദവ സംഘടനകളുടേയും അഭിപ്രായം തേടിയ ശേഷമാണ് വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :