തെലങ്കാന|
aparna shaji|
Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (12:13 IST)
ഹൈദരാബാദിൽ ജലത്തിന് അതികഠിനമായ ക്ഷാമം നിലനിൽക്കുന്നുവെന്ന്
തെലങ്കാന ഭരണകൂടം അറിയിച്ചു. ഹൈദരാബാദിൽ ജലമെത്തിക്കുന്ന ജലസംഭരണികൾ നാലെണ്ണം വറ്റിവരണ്ടുവെന്നും മുപ്പത് വർഷത്തിനിടെ ഇത് ആദ്യമാണെന്നും തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ ടി രാമറാവു വ്യക്തമാക്കി.
ചൂട് അതികഠിനമായതിനെത്തുടർന്ന് വരൾച്ച അധികമായെന്നും ജലവിതരണത്തിൽ 47 ശതമാനം ഇടിവുണ്ടായെന്നും മന്ത്രി അറിയിച്ചു. ഉസ്മാൻ സാഗർ, ഹിമായത്ത് സാഗർ, സിംഗൂർ, മഞ്ജീര എന്നീ ജലസംഭരണികളാണ് വരൾച്ചയെത്തുടർന്ന് വറ്റി വരണ്ടത്. ആവശ്യമായ ജലം ലഭ്യമല്ലാത്തതിനെത്തുടർന്ന് ഏകദേശം 200 കി മി അകലെയുള്ള കൃഷ്ണ, ഗോദാവരി എന്നീ നദികളിൽ നിന്നും വെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു.
ഹൈദരാബാദിലേക്ക് വെള്ളമെത്തിക്കാനായി സംസ്ഥാന സർക്കാർ ആറു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചൂട് കൂടിയതിനെത്തുടർന്ന് ഭൂമി വരണ്ടുണങ്ങിയിരിക്കുകയാണ്. ജലക്ഷാമമായതിനാൽ ഇടവിട്ട ദിവസങ്ങളിലാണ് വീടുകളിൽ ജലമെത്തിക്കുന്നത്. ഇന്ത്യയിലെ മൂന്നിലൊന്നു സംസ്ഥാനങ്ങളിൽ വരൾച്ച രൂക്ഷമാണെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ബോധിപ്പിച്ചിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം