സിനിമയിൽ മോശമായി ചിത്രീകരിച്ചാൽ നിയമപരമായി മറുപടി നൽകും; സിനിമാക്കാർക്ക് പൊലീസിന്റെ മുന്നറിയിപ്പ്

സിനിമയിൽ മോശമായി ചിത്രീകരിച്ചാൽ നിയമപരമായി മറുപടി നൽകും; സിനിമാക്കാർക്ക് പൊലീസിന്റെ മുന്നറിയിപ്പ്

ഹൈദരാബാദ്| aparna shaji| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (10:50 IST)
സിനിമയിൽ തങ്ങ‌ളെ മോശമായി ചിത്രീകരിച്ചാൽ അതിന്റെ മറുപടി നിയമപരമായ രീതിയിലായിരിക്കുമെന്ന് തെലുങ്ക് പ്രവർത്തകർക്ക് പൊലീസിന്റെ മുന്നറിയിപ്പ്. പൊലീസ് അസോസിയേഷനാണ് ഇക്കാര്യത്തിൽ തെലുങ്ക് സിനിമാ നിർമാതാക്കൾക്കും സംവിധായകർക്കും മുന്നറിയിപ്പ് നൽകിയത്.

പൊലീസിനെ നായകരാക്കി ചിത്രീകരിക്കുന്ന സിനിമകൾ സന്തോഷം നൽകുന്നു. എന്നാൽ പൊലീസിനെ മോശമായി കാണിക്കുന്ന സിനിമക‌ൾ ശരിയല്ലെന്നും ഇതു മൂലം ജനങ്ങ‌ൾക്ക് പൊലീസിനോടുള്ള വിശ്വാസ്യത കുറയുമെന്നും അപമാനിക്കുന്ന സിനിമകൾ ഇറങ്ങിയതിനാൽ പല പൊലീസുകാരും ജീവനൊടുക്കിയിട്ടുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

അടുത്ത കാലത്ത് തമിഴിൽ നിന്നും ഡബ്ബ് ചെയ്ത 'മെന്റ‌ൽ പൊലീസ്' എന്ന് അർഥം വരുന്ന 'പൊലീസൊഡു; എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഈ നിർദേശം. ഈ സിനിമയ്ക്ക് ആന്ധ്രാ ഫിലിം ബോർഡ് അനുമതി നൽകിയതിനെതുടർന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ നിയമപരമായി രംഗത്തെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനും സംവിധായകൻ ബാബ്ജിക്കും നോട്ടീസ് നൽകിയെങ്കിലും ഇവർ മറുപടിയൊന്നും ഇതുവരെ നൽകിയില്ലെന്നും പൊലീസ് അസോസിയേഷൻ തലവൻ ഗോപി റെഡ്ഡി
വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :