ഇന്ത്യയിലെ എല്ലാ മതത്തിന്റേയും ദൈവം ശ്രീരാമൻ മാത്രമാണ്, അദ്ദേഹത്തിന്റെ സ്വപ്നങ്ങ‌ൾ മോദി പൂവണിയിക്കും: സാക്ഷി മഹാരാജ്

ഇന്ത്യയിലെ എല്ലാ മതത്തിന്റേയും ദൈവം ശ്രീരാമൻ മാത്രമാണ്, അദ്ദേഹത്തിന്റെ സ്വപ്നങ്ങ‌ൾ മോദി പൂവണിയിക്കും: സാക്ഷി മഹാരാജ്

ഹൈദരാബാദ്| aparna shaji| Last Modified ശനി, 16 ഏപ്രില്‍ 2016 (12:51 IST)
വിവാദ പരാമർശങ്ങ‌ളുടെ പേരിൽ എന്നും വാർത്തകളിൽ നിറഞ്ഞു നിൽ‌ക്കുന്ന ബി ജെ പി എംപി സാക്ഷി മഹാരാജ് വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. ആണ് ഇന്ത്യയിലെ എല്ലാ മതങ്ങ‌ളുടെയും ദൈവമെന്നാണ് സാക്ഷി മഹാരാജിന്റെ പുതിയ പ്രസ്താവന. ശ്രീരാമ നവമിക്കായി ഹൈദരാബാദിലെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്കായി ഭാരത് മാതാ കീ ജയ് വിളിക്കാത്തവർക്ക് ജനങ്ങ‌ൾ മറുപടി നൽകും. അവരെ കൈകാര്യം ചെയ്യുവാൻ ജനങ്ങ‌ളാണ് നല്ലത്. എല്ലാ മതത്തി‌ന്റേയും ദൈവമാണ് ശ്രീരാമൻ. ഇന്ത്യയെക്കുറിച്ച് ശ്രീരാമനുണ്ടായിരുന്ന സ്വപ്നങ്ങ‌ൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷാത്കരിക്കും. ഇന്ത്യയിലെ ഭീകരവാദത്തെ ഇല്ലാതാക്കാൻ അനുനയങ്ങ‌ൾക്കൊന്നും സാധിക്കില്ല. വെടിയുണ്ടക‌ൾക്ക് മാത്രമാണ് അതിന് കഴിയുകയുള്ളുവെന്നും ശോഭായാത്രക്കിടെ സാക്ഷി മഹാരാജ് പറഞ്ഞു.

നേരത്തേ ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്, ഛത്തീസ്ഗഡ് വിദ്യാഭ്യാസമന്ത്രി ബ്രിജ്മോഹൻ അഗർവാൾ,
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബാബ രാംദേവ് എന്നിവർ ഭാരത് മാതാ കീ ജയ് വിളിയുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തിയിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :