അനുബന്ധ വാര്‍ത്തകള്‍
- 'ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് വലിയ നഷ്ടം'; ബുദ്ധദേബ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
- വാക്സീന് സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം,അഭിനനന്ദനാര്ഹമാണെന്ന് നടന് ഷെയ്ന് നിഗം
- ഇന്ന് വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
- കൊടകര സംഭവത്തിൽ പ്രധാനമന്ത്രിക്ക് അതൃപ്തി, വിവരങ്ങൾ ശേഖരിച്ച് അമിത് ഷാ
- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി
പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാന്‍ ചായക്കടക്കാരന് നൂറുരൂപ മണിയോഡര്‍ അയച്ചു
പ്രധാനമന്ത്രിക്ക് ഷേവ് ചെയ്യാന്‍ ചായക്കടക്കാരന് നൂറുരൂപ മണിയോഡര്‍ അയച്ചു. മഹാരാഷ്ട്ര ബാരമതിയില്‍ ചായക്കടനടത്തുന്ന അനില്‍ മോറെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും മണിയോഡറും അയച്ചത്.
പ്രധാനമന്ത്രിയുടെ താടി അധികമായി വളര്ന്നിരിക്കുന്നതോടൊപ്പം രാജ്യത്തെ തൊഴിലവസരങ്ങള്‍ കുറഞ്ഞിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് തൊഴിലവസരം ആകണമെന്ന ആഗ്രഹം കൊണ്ടാണ് കത്തിനോടൊപ്പം പണം അയച്ചതെന്ന് അനില്‍ മോറെ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കണമെന്നും ലോക്ഡൗണ്‍ പ്രതിസന്ധിനേരിടുന്ന കുടുംബങ്ങള്‍ക്ക് മുപ്പതിനായിരം രൂപ വീതം നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
അടുത്ത ലേഖനം