കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ ആയേക്കും

രേണുക വേണു| Last Modified വ്യാഴം, 10 ജൂണ്‍ 2021 (12:32 IST)

കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക്. കേരളത്തില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നിവരെ മാറ്റിയത് അതിന്റെ അടിസ്ഥാനത്തിലാണ്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് മുരളീധരന്റെ പേര് മാത്രമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ പരിഗണിക്കുന്നത്. കെ.മുരളീധരന്‍ തയ്യാറായില്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിച്ചാല്‍ മതിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വി.ഡി.സതീശന്‍, കെ.സുധാകരന്‍ എന്നിവര്‍ക്കൊപ്പം മുരളീധരന്‍ കൂടി എത്തിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നേമത്തെ വെല്ലുവിളി ഏറ്റെടുത്ത കെ. മുരളീധരനെ കേരളത്തിലെ ഉന്നത സംഘടനാ നേതൃത്വത്തില്‍ എത്തിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :