ഇത് വിപ്ലവം: തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ ജാതിവാല്‍ വെട്ടുന്നു, പകരം ഇനിഷ്യല്‍ മാത്രം

ശ്രീനു എസ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (15:00 IST)
വിപ്ലവകരമായ തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ ജാതിവാല്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഠിച്ചുവരുന്ന കുട്ടികളില്‍ ജാതിചിന്ത ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയിലൂടെ സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്. ജാതിയുടെ പേരില്‍ വലിയ വിവേചനങ്ങളും കൊലപാതകങ്ങളും തമിഴ്‌നാട്ടില്‍ സാധാരണമാണ്. ഇതിനൊരു മാറ്റമെന്ന തരത്തിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇത്.

ഇനിമുതല്‍ പേരിനൊപ്പം ഇനിഷ്യല്‍ മാത്രമേ ഉണ്ടാകുകയുള്ളു. എന്നാല്‍ എതിര്‍ കക്ഷികള്‍ സര്‍ക്കാരിന്റെ ഇത്തരം തീരുമാനത്തിന് എതിര്‍നില്‍ക്കില്ല. സ്ഥലങ്ങള്‍ക്ക് പ്രമുഖ വ്യക്തികളുടെ പേര്‍ നല്‍കുമ്പോള്‍ ജാതി പേര്‍ ചേര്‍ക്കരുതെന്ന് മുന്‍പ് എംജിആറും കരുണാനിധിയും തീരുമാനമെടുത്തിട്ടുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :