സ്വര്‍ണവില കുറഞ്ഞു: ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

ശ്രീനു എസ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (12:02 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,840 രൂപയായി. ഗ്രാമിന് 10രൂപ കുറഞ്ഞ് 4480 രൂപയായി. ഈമാസം ഒന്നിന് രേഖപ്പെടുത്തിയ 36000 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിരക്ക്. ഡോളറിന് മുന്നേറ്റമുണ്ടാകുന്നതും സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കാന്‍ കാരണമാകുന്നു.

കഴിഞ്ഞമാസം സ്വര്‍ണ വില ഉയര്‍ന്ന നിരക്കിലായിരുന്നു. കഴിഞ്ഞമാസം അവസാനം സ്വര്‍ണവില 36200ലായിരുന്നു. കഴിഞ്ഞമാസം ഒന്നിനായിരുന്നു സ്വര്‍ണം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :