'ഷീറോ' ചിത്രീകരണം പൂര്‍ത്തിയായി,ഷൂട്ടിംഗ് ഇഷ്ടമായെന്ന് സണ്ണി ലിയോണ്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (13:06 IST)

പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധനേടിയ സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് 'ഷീറോ'.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണിലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.അത്ഭുതകരമായ ടീമുമായുള്ള ഷൂട്ടിംഗ് ഇഷ്ടപ്പെട്ടുവെന്ന് നടി കുറിച്ചു.

ഇന്ത്യയില്‍ വേരുകളുള്ള യുഎസ് വംശജയായ സാറ മൈക്ക് എന്ന കഥാപാത്രത്തെയാണ് സണ്ണിലിയോണ്‍ അവതരിപ്പിക്കുന്നത്.സാറ ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തുകയും അതിനുശേഷം സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ സാധാരണ കാണുന്ന ത്രില്ലര്‍ സിനിമകള്‍ പോലെയല്ല 'ഷീറോ' എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.ശ്രീജിത്ത് വിജയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :