ശ്രീനു എസ്|
Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (12:33 IST)
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. ഗുസ്തിയില്‍ ലോക ഒന്നാം നമ്പര്‍ താരം വിനേഷ് ഫോഗട് പുറത്തായി. ഇന്ത്യക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു വിനേഷ് ഫോഗട്. ക്വാര്‍ട്ടറില്‍ ബലാറസ് താരം കലാഡ്ജിന്‍സ്‌കായയോടാണ് വിനേഷ് തോറ്റത്. 9-3നായിരുന്നു തോല്‍വി.
നേരത്തേ സ്വീഡന്റെ മഗ്ദലേന സോഫിയയെ ഒന്നിനെതിരെ ഏഴു പോയിന്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു വിനേഷ് ക്വാര്‍ട്ടറില്‍ എത്തിയിരുന്നത്.