ഓണത്തിന് നല്‍കിയ എല്ലാ ഇളവുകളും പിന്‍വലിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം

ശ്രീനു എസ്| Last Updated: വ്യാഴം, 5 ഓഗസ്റ്റ് 2021 (13:00 IST)
ഓണത്തിന് നല്‍കിയ എല്ലാ ഇടവുകളും പിന്‍വലിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം. നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഓണത്തിന് ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.

ആഘോഷങ്ങളുടെ മാസമാണ് ഓഗസ്റ്റ്. ഓഗസ്റ്റ് 19ന് മുഹറവും 21ന് ഓണവും 30ന് ജന്മാഷ്ടമിയുമാണ് വരാന്‍ പോകുന്നത്. ആഘോഷങ്ങളില്‍ ഒത്തുചേരുന്നത് തടയണമെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :