ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തൃണമൂൽ കോൺഗ്രസ് മുന്നിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 2 മെയ് 2021 (09:55 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിലെ വിവരങ്ങൾ പ്രകാരം ആകെയുള്ള 294 സീറ്റിൽ 143 ഇടങ്ങളിൽ കോൺഗ്രസിനാണ് ലീഡ്. 112 സീറ്റുകളുമായി ബിജെപി സഖ്യം തൊട്ടുപിന്നിലുണ്ട്. അതേസമയം സംസ്ഥാനത്ത് സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഇതുവരെ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യാനായിട്ടില്ല. 148 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യമുള്ളത്.

ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടർന്ന് രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു.വോട്ടെടുപ്പിന് ഇടയില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെണ്ണല്‍ ദിനത്തിലും കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :