ന്യൂഡൽഹി|
Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (16:14 IST)
സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട്
പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം പിമാര്‍ക്ക് 5 ദിവസത്തേക്ക് സസ്പെന്ഷന്.
പാലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്പെന്ഷന്. കേരളത്തിൽ നിന്നുള്ള നാല് എം പിമാരടക്കം 25 കോൺഗ്രസ് എം പിമാരെയാണ് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള എം പിമാരില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ എന്നിവര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു