കൈക്കൂലി കേസില്‍പ്പെട്ട എഡിഎമ്മിനെ സസ്‌പെന്‍ഡ് ചെയ്തു

കാക്കനാട്| JOYS JOY| Last Modified വെള്ളി, 10 ജൂലൈ 2015 (17:30 IST)
കൈക്കൂലി കേസില്‍ ഉള്‍പ്പെട്ട എറണാകുളം അഡീഷണല്‍ ഡിസ്‌ട്രിക്‌ട് മജിസ്ട്രേട് (എ ഡി എം) ബി രാമചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വീസില്‍ നിന്ന് അന്വേഷണവിധേയമായാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞമാസം കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിലെ രാമചന്ദ്രന്റെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുമായാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സെന്‍ട്രല്‍ റേഞ്ച് സംഘം എ ഡി എമ്മിനെ കുടുക്കിയത്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ എ ഡി എമ്മിന്റെ മേശയുടെ വലിപ്പില്‍ നിന്ന് രേഖകളില്ലാത്ത 40,000 രൂപയും വിജിലന്‍സ് സംഘം കണ്ടെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :