പി സി ജോര്‍ജ്ജിന് സസ്പെന്‍ഷന്‍, ജോര്‍ജ്ജിനോട് പ്രതികാരമനോഭാവമില്ലെന്ന് മാണി

പി സി ജോര്‍ജ്, മാണി, ബാര്‍, ഉമ്മന്‍‌ചാണ്ടി, സരിത, ജോസ്
കോട്ടയം| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (18:49 IST)
പി സി ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഔദ്യോഗികമായുള്ള എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും സസ്പെന്‍ഡുചെയ്തു. ചെയര്‍മാന്‍ കെ എം മാണിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതധികാര സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കെ എം മാണി ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പാര്‍ട്ടിക്കെതിരെ പി സി ജോര്‍ജ്ജ് അപവാദ പ്രചരണങ്ങള്‍ തുടരുന്നതിനാല്‍ ഭരണഘടന 28 (1) അനുസരിച്ച് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും എല്ലാ ഉന്നതാധികാര കമ്മിറ്റികളില്‍ നിന്നും ഭാരവാഹിത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നു എന്നാണ് കെ എം മാണി അറിയിച്ചിരിക്കുന്നത്.

എന്നാല്‍, പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ജോര്‍ജിനെ പുറത്താക്കില്ല. ജോര്‍ജ്ജിനോട് പ്രതികാരമനോഭാവമില്ലാത്തതുകൊണ്ടാണ് ഇതെന്നും കെ എം മാണി അറിയിച്ചു.

റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20ന് കര്‍ഷകരുടെയും വിദഗ്ധരുടെയും മാര്‍ഗദര്‍ശകരുടെയും യോഗം കേരള കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കാനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :