വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍

    വാളയാര്‍ ചെക്ക് പോസ്‌റ്റ് ,  അഴിമതിക്കേസ് , സസ്പെന്‍ഷന്‍
പാലക്കാട്| jibin| Last Modified ശനി, 25 ജൂലൈ 2015 (09:27 IST)
വാളയാര്‍ ചെക്ക് പോസ്റിലെ അഞ്ചു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു അഴിമതിക്കേസില്‍ സസ്പെന്‍ഷന്‍.
വിജിലന്‍സ് കേസില്‍ പ്രതികളായവര്‍ക്കെതിരെ ആഭ്യന്തര വകുപ്പാണ് നടപടി എടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ നൗഷാദ്, ശ്രീജേഷ്, മുഹമ്മദ് റഫീഖ്, പ്യൂണ്‍ സന്തോഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണു നടപടിയെടുത്തത്. ഗതാഗതകമ്മീഷണര്‍ ഇവരെ ചെക്ക് പോസ്റ് ജോലിയില്‍ നിന്നു നേരത്തെ പുറത്താക്കിയിരുന്നു. ഇവര്‍ക്കെതിരെ കനത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :