അമ്പലവയല്‍ സംഭവം; കേസ് എടുക്കാത്ത എസ്‌ഐക്ക് സസ്പെന്‍ഷന്‍

കല്പറ്റ| JOYS JOY| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (13:21 IST)
അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് എസ് ഐക്ക് സസ്പെന്‍ഷന്‍. ആദിവാസി പെണ്‍കുട്ടികള്‍ നല്കിയ പരാതിയില്‍ കേസ് എടുത്തില്ലെന്ന് ആരോപിച്ചാണ് എസ് ഐയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

അമ്പലവയല്‍ മാത്യുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡി ഐ ജി ദിനേന്ദ്രകശ്യപാണ് ഉത്തരവിട്ടത്.

അമ്പലവയലിലെ ആദിവാസി കോളനികളിലെ പെണ്‍കുട്ടികളെ വിവാഹവാഗ്‌ദാനവും മദ്യവും നല്കി പീഡിപ്പിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് പെണ്‍കുട്ടികള്‍ പരാതി നല്കിയെങ്കിലും പൊലീസ് പരാതി എടുത്തിരുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ് ഐ യെ സസ്പെന്‍ഡ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :