1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sushant bollywood news

സുശാന്തിന്റെ മരണം: സഹോദരിമാര്‍ വിഷാദരോഗത്തിനു നല്‍കിയ മരുന്നുകള്‍ മരണകാരണമായേക്കാമെന്ന് പൊലീസ്

Sushant
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുതിന്റെ മരണകാരണം സഹോദരിമാര്‍ വിഷാദരോഗത്തിനു നല്‍കിയ മരുന്നുകള്‍ മൂലമായേക്കാമെന്ന് പൊലീസ്. നടി റിയചക്രബര്‍ത്തി നടത്തിയ വെളിപ്പെടുത്തലില്‍ സുശാന്തിന്റെ സഹോദരിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 
 
അതേസമയം തങ്ങള്‍ക്കെതിരായ കേസ് ഒഴിവാക്കണമെന്ന് സുശാന്തിന്റെ സഹോദരിമാരായ പ്രീയങ്കയും മീട്ടു സിംഗും കോടതിയില്‍ ഹര്‍ജി നല്‍കി. ശരിയായ രോഗനിര്‍ണയം നടത്താതെ വിഷാദത്തിനുള്ള മൂന്ന് മരുന്നുകള്‍ ഡോക്ടറില്‍ നിന്ന് സഹോദരിമാര്‍ വാങ്ങി സുശാന്തിന് നല്‍കിയിരുന്നുവെന്നാണ് റിയയുടെ മൊഴി. സഹോദരിമാര്‍ക്കെതിരായ കേസ് പിന്‍വലിക്കരുതെന്നും റിയ കോടതിയില്‍ ആവശ്യപ്പെട്ടു.
അടുത്ത ലേഖനം
തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു