ജീവപര്യന്ത തടവുകാരേ കലാവധിക്കു മുമ്പ് വിട്ടയക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| VISHNU.N.L| Last Modified ബുധന്‍, 9 ജൂലൈ 2014 (18:06 IST)
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ്‌ വിട്ടയയ്‌ക്കരുതെന്ന്‌ വ്യക്‌തമാക്കിക്കൊണ്ട്‌ സുപ്രീംകോടതി സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ നോട്ടീസയച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ കാലാവധി തീര്‍ക്കും മുന്‍പ്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ വിട്ടയയ്‌ക്കുവെന്ന്‌ കണ്ടെത്തിയതിനേ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി.

രാജീവ്‌ഗാന്ധി വധക്കേസ്‌ സംബന്ധിച്ച
പ്രതികളുടെ ഹര്‍ജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതി സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ഇത്തരമൊരു നിര്‍ദേശം നല്‍കിയത്‌. രാ
ജീവ്‌ ഗാന്ധി വധക്കേസ്‌ പ്രതികളുടെ മോചനം സുപ്രീംകോടതി ഈ മാസം 22 വരെ സ്‌റ്റേ ചെയ്യുകയും ചെയ്തു.

പ്രതികളെ വിട്ടയക്കാനുളള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യുപിഎ സര്‍ക്കാര്‍ കടുത്ത നടപടിയുമായി രംഗത്ത്‌ വന്നിരുന്നു. ഇതേ നിലപാടു തന്നെയാണ് എന്‍ഡിഎ സര്‍ക്കാരും സ്വീകരിച്ചത്‌. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ്‌ പ്രതികളെ മോചിപ്പിക്കാനുളള നീക്കത്തിന്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :