മൃഗ വേട്ട: സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്

  സല്‍മാന്‍ ഖാന്‍ , കൃഷ്ണമൃഗ വേട്ട , സുപ്രീംകോടതി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 9 ജൂലൈ 2014 (12:49 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. താരം കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിലാണ് നോട്ടീസ്. നാല് ആഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

രാജസ്ഥാന്‍ ഹൈക്കോടതി നേരത്തെ ഖാനെതിരെയുള്ള കുറ്റം സസ്പെന്‍റ് ചെയ്തിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് താരത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. കേസില്‍ വിചാരണ കോടതി ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു.

1998ല്‍ സല്‍മാന്‍ ഖാനും ചില താരങ്ങളും കൂടി ജോദ്പൂരിനടുത്ത് കങ്കാണി ഗ്രാമത്തില്‍ വെച്ച് വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചിരുന്ന രണ്ട് കൃഷ്ണ മൃഗങ്ങളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ‘ഹം സാത് സാത് ഹൈന്‍’ എന്ന ചിത്രത്തിന് ഷൂട്ടിംഗ് വേളയിലായിരുന്നു സംഭവം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :