കോട്ടണ്‍ഹില്‍: പ്രധാനാധ്യാപിക പുതിയ ഹര്‍ജി സമര്‍പ്പിച്ചു

കോട്ടണ്‍ഹില്‍ , കെകെ ഊര്‍മിളാ ദേവി , അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 4 ജൂലൈ 2014 (12:57 IST)
സ്ഥലംമാറ്റം വിവാദത്തില്‍ കുടുങ്ങിയ കോട്ടണ്‍ഹില്‍ സ്കൂള്‍ മുന്‍ പ്രധാനാധ്യാപിക കെകെ ഊര്‍മിളാ ദേവി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് പുതിയ ഹര്‍ജി സമര്‍പ്പിച്ചു.

തന്നെ മോഡല്‍ സ്കൂളില്‍ പ്രധാനാധ്യാപികയായി നിയമിച്ച നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോട്ടണ്‍ഹില്‍ സ്കൂളില്‍ തന്നെ നിമയമം വേണമെന്നാണ് അധ്യാപിക ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഹര്‍ജി ഉച്ചക്ക് ശേഷം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കും.

കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്ന് അയിലം സ്കൂളിലേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അധ്യാപിക ഹരജി നല്‍കിയിരുന്നു. എന്നാല്‍ പുതിയ നിയമനം വന്നതോടെയാണ് പുതുക്കിയ ഹരജി ട്രൈബ്യൂണലിന് നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :