‘സുധാകരനെതിരായ ഹര്‍ജി പിന്‍‌വലിച്ച നടപടി നിയമവിരുദ്ധം‘

തലശേരി| Last Modified ശനി, 5 ജൂലൈ 2014 (11:41 IST)
കെ സുധാകരനെതിരായി ഗവണ്‍‌മെന്റ് പ്ലീഡര്‍ നല്‍കിയ ഹര്‍ജി പിന്‍‌വലിച്ച ആഭ്യന്തരവകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. ആന്ധ്രയില്‍ തന്നെ വധിക്കാന്‍ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്നാരോപിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ സുധാകരന്‍ ഫയല്‍ചെയ്ത കേസില്‍, സുധാകരന്‍ പാപ്പരല്ലെന്നു കാണിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.

നിയമവിരുദ്ധ പ്രവൃത്തിയിലൂടെ എല്ലാ തെറ്റുകള്‍ക്കും കൂട്ടുനില്‍ക്കുന്ന നടപടിയാണ് ആഭ്യന്തരവകുപ്പില്‍ നിന്നുണ്ടായത്. ഇതിതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാകുന്ന തരത്തിലുള്ള ഹര്‍ജി കോടതി തീരുമാത്തിന് വിടാമായിരുന്നുവെന്നും ഹര്‍ജി പിന്‍വലിക്കേണ്ടിയിരുന്നില്ലെന്നും ഇടതുഭരണകാലത്തെ ഗവണ്‍മെന്റ് പ്ളീഡറായിരുന്ന വിനോദ്കുമാര്‍ ചമ്പളോന്‍ പറഞ്ഞു.

കേസില്‍ സുധാകരാടു കോര്‍ട്ട് ഫീസ് അടയ്ക്കാന്‍ നിര്‍ദേശം ല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടതുഭരണകാലത്തെ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന വിനോദ്കുമാര്‍ ചമ്പളോന്‍ നല്‍കിയ ഹര്‍ജിയാണ് യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഗവണ്‍മെന്റ് പ്ലീഡറുടെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ പബ്ളിക് പ്രോസികൂട്ടര്‍ എംജെ ജോണ്‍സന്‍ പിന്‍വലിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :