1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sumalatha to join bjp

മലയാളികളുടെ ക്ലാര ബിജെപിയിലേക്ക്, മാണ്ഡ്യയിൽ കുമാരസ്വാമിയെ പിന്തുണയ്ക്കും

Sumalatha
മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മാണ്ഡ്യ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്ന് സുമലത വ്യക്തമാക്കി. മാണ്ഡ്യ വിട്ടുപോകില്ല. വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു. സുമലത തന്റെ അനുയായികളോട് പറഞ്ഞു.
 
കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുമലത ലോകസഭയിലെത്തിയത്. സ്വതന്ത്ര എംപിയായിരുന്നെങ്കിലും മാണ്ഡ്യയുടെ വികസനത്തിനായി നാലായിരം കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി സുമലത പറഞ്ഞു. കര്‍ണാടകയില്‍ ഇത്തവണ ബിജെപി മറ്റ് സീറ്റുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ജില്ലയുടെ മരുമകളായതിനാല്‍ മാണ്ഡ്യയില്‍ തന്നെ തുടരുമെന്ന് സുമലത വ്യക്തമാക്കുകയായിരുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Loksabha Elections 2024: ശശി തരൂരിനുള്ളത് 56.06 കോടിയുടെ സ്വത്തുക്കൾ, 19 ബാങ്ക് അക്കൗണ്ടുകൾ, 2 കാർ