Loksabha Elections: ത്രികോണ മത്സരമില്ല, തിരുവനന്തപുരത്ത് മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് തരൂർ

WEBDUNIA| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (19:40 IST)
തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണെന്ന് പൊതുവെ പറയാറുണ്ടെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തിരെഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാണ് ഇക്കുറിയുമുള്ളതെന്നും തരൂര്‍ വിശദീകരിച്ചു.

അതേസമയം എസ്ഡിപിഐ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതിനെ പറ്റിയും തരൂര്‍ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം വിശദമാക്കുമെന്നും തരൂര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :