കെ ആര്‍ അനൂപ്|
Last Modified ശനി, 4 ജൂലൈ 2020 (18:30 IST)
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലിജോ ജോസ് പല്ലിശ്ശേരി മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു
സിനിമ ചെയ്യുവാൻ പദ്ധതിയിട്ടിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ
വിജയ് ബാബു ആയിരുന്നു ചിത്രം നിർമ്മിക്കേണ്ടിയിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ചിത്രം ഉപേക്ഷിച്ചു. വർഷങ്ങൾക്കുശേഷം, ലിജോ
മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ പോകുന്നു എന്നാണ് പുതിയ റിപ്പോർട്ട്.
പ്രാരംഭഘട്ട ചർച്ചകൾ ഇതിനകം പൂർത്തിയായതായും ഇരുവരം പ്രൊജക്ടുമായി
മുന്നോട്ട് പോകാൻ തീരുമാനിച്ചതായും
റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ച ഒരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.
അതേസമയം, ലിജോയുടെ ‘ചുരുളി’യുടെ ടീസര്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചെമ്പന്‍ വിനോദ് ജോസും ജോജുവും വിനയ് ഫോര്‍ട്ടും നായകന്‍മാരായ ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.