കരുതിക്കൂട്ടി ഓട്ടോയിൽ വിളിച്ചുകയറ്റി തീയിട്ടു, പിന്നാലെ പൊട്ടിത്തെറി, ഞെട്ടിത്തരിച്ച് നാട്

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മെയ് 2022 (16:56 IST)
മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്‌സ് ഓട്ടോ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹത. ഭാര്യയേയും മക്കളേയും വിളിച്ചുവരുത്തി ഓട്ടോയിൽ പൂട്ടിയിട്ട ശേഷം ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിന് പിന്നാലെ ഭർത്താവ് മാമ്പുഴ മുഹമ്മദ് കിണറ്റിൽ ചാടി ആ‌ത്മഹത്യ ചെയ്‌തിരുന്നു.പാണ്ടിക്കാട്-പെരിന്തല്‍മണ്ണ റോഡിലുള്ള കൊണ്ടിപ്പറമ്പിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോയിൽ സ്ഫോടനവസ്‌തുക്കൾ ഉണ്ടായിരുന്നതായാണ് സൂചന.

40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ ജാസ്മിന്‍ മകള്‍ 11 വയസുകാരി ഫാത്തിമത്ത് സഫയും മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മറ്റൊരു മകള്‍ അഞ്ചു വയസുകാരി ഷിഫാനയെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബവഴക്കിനെ തുടർന്നാണ് ദാരുണസംഭവമെന്നാണ് വിവരം.

മുഹമ്മദ് കൃത്യം നടത്തിയ ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണോ അതോ സ്വന്തം ദേഹത്തേക്ക് തീപടര്‍ന്നപ്പോള്‍ കിണറ്റിലേക്ക് ചാടിയതാണോ എന്ന് വ്യക്തമല്ല. അതേസമയം സ്ഫോടകവസ്‌തുക്കൾ ഓട്ടോയിൽ ഉണ്ടായിരുന്നതിനാൽ തീ അണയ്ക്കുന്നതിന് താമസം നേരിട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :