തൃശൂര്‍ പൂരം വെടിക്കെട്ട് എപ്പോള്‍?

രേണുക വേണു| Last Modified ചൊവ്വ, 10 മെയ് 2022 (13:58 IST)

തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമാണ് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ടാണ് മേയ് 11 പുലര്‍ച്ചെയോടെ നടക്കുക. പുലര്‍ച്ചെ മൂന്ന് മണിക്കാണ് വെടിക്കെട്ട് ആരംഭിക്കുക. രാത്രി എഴുന്നള്ളിപ്പുകള്‍ സമാപിച്ച ശേഷം പുലര്‍ച്ചെ മൂന്നിന് തന്നെ ആദ്യ വിഭാഗത്തിന്റെ വെടിക്കെട്ട് നടക്കും. തിരുവമ്പാടി വിഭാഗമായിരിക്കും ആദ്യം പൊട്ടിക്കുക. പിന്നീട് പാറമേക്കാവ് വിഭാഗം. ഏകദേശം പുലര്‍ച്ചെ അഞ്ച് വരെ വെടിക്കെട്ട് നീളും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :