1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Suicide 11 year old

അച്ഛന്‍ മരിച്ച വിവരമറിഞ്ഞ് കിണറ്റില്‍ ചാടിയ 11കാരി മരിച്ചു

Suicide 11 year old
അച്ഛന്‍ മരിച്ച വിവരമറിഞ്ഞ് കിണറ്റില്‍ ചാടിയ 11കാരി മരിച്ചു. മധ്യപ്രദേശിലെ അശോക്നഗര്‍ ജില്ലയിലാണ് സംഭവം. ബര്‍ഖേദ ജാഗിര്‍ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
അച്ഛന്‍ മരിച്ച വിവരം ആശുപത്രിയിലുണ്ടായിരുന്ന ബന്ധു ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടി കുടുംബാംഗങ്ങളെ അറിയിച്ചശേഷം പുറത്തേക്കു പോകുകയായിരുന്നു. 
അടുത്ത ലേഖനം
സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ചു