അനുബന്ധ വാര്‍ത്തകള്‍
- അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി: നാലംഗ കുടുംബം ആത്മഹത്യ ചെയ്തു
- തിരുവനന്തപുരത്ത് രണ്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു
- ഡല്‍ഹിയില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കില്ല
- കനത്ത മഴയിൽ ബെംഗളൂരു നഗരം വീണ്ടും വെള്ളക്കെട്ടിൽ
- ഗുജറാത്തിനോട് വൈകാരികബന്ധം: അഹമ്മദാബാദിൽ 3,000 കോടിയുടെ ലുലുമാൾ
വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താം നിലയിലെ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു
വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താം നിലയിലെ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു. ബംഗളൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര് മാനേജരായ ഉപാസ റാവത്ത് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഭര്‍ത്താവ് സോഫ്റ്റ്വെയര് എന്‍ജിനീയറായ നിഹാര്‍ രഞ്ജന്‍ അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
രണ്ടു വര്‍ഷത്തോളം ആയി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. ആത്മഹത്യ കുറിപ്പ് യുവതിയുടെ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.