സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:41 IST)
ഡല്‍ഹിയില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കില്ല. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്ന രീതിയായിരുന്നു ഇതുവരെ. അതേസമയം തിരക്കേറിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
500രൂപയായിരുന്നു നേരത്തേ ഈടാക്കിയിരുന്ന പിഴ. ഈ ഉത്തരവാണ് പിന്‍വലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.