1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. subramanyan swami, jayalalitha, defamation case

സുബ്രഹ്മണ്യന്‍ സാമിയ്ക്കെതിരെ ജയലളിതയുടെ മാനനഷ്ടകേസ്

സുബ്രഹ്മണ്യന്‍ സാമി
ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയ്ക്കെതിരേ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മാനനഷ്ടകേസ്.

ശ്രീലങ്കയില്‍ പിടിയിലായ ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ ബോട്ടുകള്‍ എഐഡിഎംകെ നേതാവിന്റെ അടുത്ത സഹായി ശശികലയുടെതാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ജയലളിത കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലായ മത്സ്യതൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.എന്നാല്‍ ഈ കത്തിനെതിരെ സുബ്രഹ്മണ്യസ്വാമിയും പ്രധാന മന്ത്രിയ്ക്ക് കത്തയിച്ചിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.