ഫോൺ ചോർത്താൻ ആര് പണം നൽകി, മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ മോദി ഇസ്രായേലിന് കത്തയക്കണം: സുബ്രഹ്മണ്യ സ്വാമി

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ജൂലൈ 2021 (12:32 IST)
പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഒന്നും മറയ്ക്കാനില്ലെങ്കിൽ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയച്ച് കാര്യങ്ങളുടെ യാഥാർഥ്യമെന്താണെന്ന് ചോദിച്ചറിയണമെന്ന് സുബ്രഹ്മണ്യ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

പെഗാസസിന് വേണ്ടി ആരാണ് പണം മുടക്കിയതെന്നും സ്വാമി ചോദിക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വലിയ ഒരു വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുവെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരുടെയും കേന്ദ്രമന്ത്രിമാരുടേതുമുൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയതായുള വാർത്തകൾ പുറത്തുവന്നത്.

പെഗാസസ് വിവരങ്ങൾ പുറത്തുവന്നതോടെ വിഷയം പാര്‍ലമെന്റിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. അതേസമയം സർക്കാരിന്വിഷയത്തിൽ യാതൊരുവിധ വീഴ്‌ച്ചയും സംഭവിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :