ഞാന്‍ പ്രധാനമന്ത്രിയുടെ എളിമയെ അഭിനന്ദിക്കുന്നു: പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (10:22 IST)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എളിമയെ പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. സ്വയം കുട പിടിച്ച് പാര്‍ലമെന്റിലേക്ക് എത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മഴയത്ത് സ്വയം കുട പിടിച്ച് തന്നെയാണ് മോദി മാധ്യമങ്ങളെ കണ്ടതും. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതേ വിഷയത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു കൊണ്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് വരെ കുടപിടിക്കാന്‍ സേവകരെ വെക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ച ആക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :