അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ജൂലൈ 2021 (21:07 IST)
നിരവധി തവണ മൊബൈൽ മാറ്റിയിട്ടും വീണ്ടും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ പ്രശാന്ത് കിഷോറും ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള വാർത്തകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് പ്രശാന്തിന്റെ പ്രതികരണം.
നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സംശയിച്ചിരുന്നെങ്കിലും ഹാക്കിങ് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. അതും 2017 മുതല്‍ 2021 വരെ. ഞാന്‍ അഞ്ച് തവണ ഹാന്‍ഡ്സെറ്റ് മാറ്റിയെങ്കിലും ഹാക്കിംഗ് തുടര്‍ന്നു എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
പ്രശാന്ത് കിഷോർ പറഞ്ഞു.
പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ജൂലൈ 14 വരെ നിരീക്ഷിക്കപ്പെട്ടു എന്നാണ് ഫോറന്‍സിക് വിശകലനങ്ങള്‍ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, 2018 ല്‍ അദ്ദേഹത്തിന്റെ ഫോണിൽ പെഗാസസ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതായാണ് ഫോണിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതെന്നും ദി വയർ ലേഖനത്തിൽ പറയുന്നു.