1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. students showing black flags during Amit shahs rally

അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥിനികളെ പൊലീസ് തല്ലിയൊതുക്കി

അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥിനികളെ പൊലീസ് തല്ലിയൊതുക്കി

അമിത് ഷാ
അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാർത്ഥിനികളെ പൊലീസ് തല്ലിയൊതുക്കി. അലഹാബാദിൽ റാലി നടത്തുന്നതിനിടെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്ക് നേരെ രണ്ട് വിദ്യാർത്ഥിനികൾ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചതിന് പുറമേ വാഹനങ്ങൾ നിർത്തുകയും ഉത്തർപ്രദേശ് പൊലീസ് വിദ്യാർത്ഥിനികളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
 
സംഭവത്തിൽ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. 'അമിത് ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിയോടെയാണ് വിദ്യാർത്ഥികൾ കരിങ്കൊടി കാണിച്ചത്. വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെയാണ് വിദ്യാർത്ഥികളെ ഉത്തർപ്രദേശ് പൊലീസുകാർ മർദ്ദിച്ചത്.
 
വിദ്യാർത്ഥിനികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് അമിത് ഷായുടെ വാഹനം അതുവഴി കടന്നുപോയത്. റോഡിലൂടെ വലിച്ചിഴച്ചും മുടിയിൽ കുത്തിപ്പിടിച്ചുമായിരുന്നു പൊലീസുകാർ വിദ്യാർത്ഥിനികളെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.
അടുത്ത ലേഖനം
ഇനി ബിവറേജസ് ഔട്ട്‌ലെറ്റുകൾ നിറം നോക്കി കണ്ടെത്താം !