അനുബന്ധ വാര്‍ത്തകള്‍
- ‘ഹിന്ദു പാകിസ്ഥാൻ‘ പ്രയോഗത്തിൽ ശശി തരൂരിനെതിരെ കൊൽക്കത്ത ഹൈക്കോടതി കേസെടുത്തു
- ഈ ഭക്ഷണങ്ങൾ കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗിക ശേഷി വർധിക്കും !
- കുമാര ഷഷ്ഠി വ്രതം അനുഷ്ഠിച്ചോളൂ, സൌഭാഗ്യങ്ങൾ തേടിയെത്തും
- പന്ത്രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഭോപ്പാലിൽ യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു
- ബജാജ് സൂപ്പർബൈക്ക് ഡോമിനറിന്റെ വിലകൂട്ടി
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ
ഹൈദെരബാദ്: 2019ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാനം ആരംഭിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ക്ഷേത്ര നിർമ്മാണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ച് വരികയാണെന്നും അമിത ഷാ വ്യക്തമാക്കി.
ഹൊദെരാബാദിൽ പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ് അമിത് ഷാ ഹൈദെരാബാദിലെത്തിയത്.
സംസ്ഥാനത്ത് അധികാരത്തിലെത്താൻ ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ അമിത് ഷാ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി.