അനുബന്ധ വാര്‍ത്തകള്‍
- രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തനിക്ക് സ്‌ട്രോക്ക് ഉണ്ടായതായി ശ്രീകുമാരന്‍ തമ്പി
- രാജ്യത്ത് ആദ്യമായി മിഷന് സ്‌ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
- അറിവില്ലായ്മ കൊണ്ട് ഈ ശീലങ്ങള്‍ പതിവാക്കരുത്, ബ്രെയിന്‍ അറ്റാക്കിനെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം
- സ്‌ട്രോക്ക് വരുന്നതിന് മുന്പുണ്ടാകുന്ന സൂചനയാണ് ഐസ്ട്രോക്ക്; ഇക്കാര്യങ്ങള്‍ അറിയണം
- രാജ്യത്ത് കഴിഞ്ഞ വേനലില്‍ റിപ്പോര്‍ട്ട് ചെയ്തത് 40000ലധികം സൂര്യതാപ കേസുകള്‍! മരണം 110
മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!
മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക് വന്നു. കര്‍ണാടകയിലെ ബല്ലാരിയിലാണ് സംഭവം. മുടിവെട്ടിയശേഷം തലമസാജ് ചെയ്യുന്നത് ഇവിടെ പതിവാണ്. യുവാവിന്റെ തല ഇരുവശത്തേക്കും വെട്ടിച്ചതാണ് പ്രശ്‌നമായത്. ഇതോടെ വേദന ആരംഭിക്കുകയായിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകുകയും നിലതെറ്റുകയും സംസാരിക്കാന്‍ സാധിക്കാതാവുകയും ചെയ്തു. ഇടതുവശം തളരുകയും ചെയ്തു.
കഴുത്ത് വെട്ടിച്ചത് മൂലമാണ് രക്തക്കുഴലുകള്‍ക്ക് പരിക്കേറ്റ് രക്തയോട്ടം കുറഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് രണ്ട് മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു.