അനുബന്ധ വാര്‍ത്തകള്‍
- ഉത്തര്‍പ്രദേശില്‍ ഒറ്റ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 38 പേര്!
- ശനിയും ഞായറും ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്
- തിരൂര്‍ സപ്ലൈകോ ഗോഡൗണില്‍ നിന്നും 2.78 കോടി രൂപയുടെ സാധനങ്ങള്‍ മോഷണം പോയി; നഷ്ടപ്പെട്ടത് 269 റേഷന്‍ കടകള്‍ക്കുള്ള സാധനങ്ങള്‍
- വരും മണിക്കൂറുകളില്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- 'ഇതൊക്കെ വെറും സര്‍ക്കസ്': അംബാനി കല്യാണത്തെ പരിഹസിച്ച് അനുരാഗ് കശ്യപിന്റെ മകള്‍
സ്‌ട്രോക്ക് വരുന്നതിന് മുന്‍പുണ്ടാകുന്ന സൂചനയാണ് ഐസ്‌ട്രോക്ക്; ഇക്കാര്യങ്ങള്‍ അറിയണം
നമ്മുടെ കണ്ണിലെ ഒപ്റ്റിക് നെര്‍വിന്റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നതു മൂലം ഉണ്ടാകുന്ന അപകരമായൊരവസ്ഥയാണ് ഐസ്‌ട്രോക്ക്. വിദഗ്ധരുടെ അഭിപ്രായ പ്രകാരം സ്‌ട്രോക്ക് വരുന്നതിന് മുന്‍പുണ്ടാകുന്ന സൂചനയാണ് ഐസ്‌ട്രോക്ക് . ഇത് തിരിച്ചറിഞ്ഞയുടനെ തന്നെ ഡോക്ടറെ കാണുന്നതാണ് നല്ലത്. കണ്ണിന് പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്റെ ലക്ഷണം. അതായത് മങ്ങിയ കാഴ്ച, പൂരണമായോ ഭാഗീകമായോ ഒരു കണ്ണിന്റെയോ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമാവുക, മിന്നി മിന്നിയുള്ള കാഴ്ച എന്നിവയൊക്കെ ഐ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാവാം.
സാധാരണയായി ഇത് 50 വയസ്റ്റോ അതിന് മുകളിലോ പ്രായമുള്ളവരിലാണ് ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, എന്നിവയുള്ളവര്‍ക്കും ഐസ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.