അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 56 ലക്ഷം ഡോസ് വാക്‌സിൻ നൽകുമെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ജൂണ്‍ 2021 (16:17 IST)
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 56 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്‍കിയ 2.18 കോടി ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. പാഴായപ്പോയതുള്‍പ്പെടെ 25,10,417 ഡോസ് വാക്‌സിന്‍ ആണ് രാജ്യത്ത് ഉപയോഗിച്ചത്. ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഘട്ടം ഘട്ടമായിരുന്നു വാക്സിന്‍ വിതരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :