1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Steve smith replaces kane williamson in ICC Test rankings

ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്റ്റീവ് സ്മിത്ത്, നേട്ടം കൊയ്‌ത് ഇന്ത്യൻ താരങ്ങൾ

കോലി
‌ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ട് പരമ്പരയിലെ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണിന്റെ മോശം പ്രകടനമാണ് സ്മിത്തിന് തുണയായത്.ഇന്ത്യൻ നായകൻ വിരാട് കോലിയും റാങ്കിംഗിൽ നേട്ടമുണ്ടാക്കി.
 
ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 891 പോയിന്റാണ് ഉള്ളത്. വില്ല്യംസണ് 886 പോയിന്റുണ്ട്. 878 പോയിന്റുള്ള ഓസീസ് താരം മാർനസ് ലബുഷെയ്നാണ് മൂന്നാമത്. 814 പോയിന്റുമായി ഇന്ത്യൻ നായകൻ വിരാട് കോലി പട്ടികയിൽ നാലാമതാണ്.
 
റിഷഭ് പന്ത് രോഹിത് ശർമ്മ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഇന്ത്യൻ താരങ്ങൾ. ഇരുവരും 747 പോയിന്റുമായി ആറാം സ്ഥാനത്താണ്. ബൗളർമാരിൽ 850 പോയിന്റുമായി ആർ അശ്വിൻ രണ്ടാം സ്ഥാനത്താണ്. 908 പോയിന്റുമായി ഓസീസ് പേസർ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ (386) വിൻഡീസ് താരം ജേസൻ ഹോൾഡറിനു (412) പിന്നിൽ രണ്ടാമതുണ്ട്. ജഡേജക്കൊപ്പം ആർ അശ്വിൻ (353) ഓൾറൗണ്ടർമാരിൽ നാലാമതുണ്ട്.
അടുത്ത ലേഖനം
ബെർണാബ്യുവിലെ റാമോസ് തേരോട്ടത്തിന് അന്ത്യം, വിടപറയുന്നത് ക്ല്ബിന്റെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്മാരിൽ ഒരാൾ