അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (14:51 IST)
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്‌വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം വാർദ്ധക്യസബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. പ്രമേഹവും അമിത രക്തസമ്മർദ്ദവും ബാധിച്ച
സിയോണ ചന ജൂൺ 11ന് അബോധാവസ്ഥയിലാവുകയായിരുന്നു. ഞായറാഴ്ച മിസോറാമിന്റെ സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉടൻ തന്നെ മരിച്ചു.
അദ്ദേഹത്തിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ ഭാര്യമാർക്ക് ഇതുവരെയും സാധിച്ചിട്ടില്ല. സിയോണയുടെ വിയോഗത്തിൽ മിസോറാം മുഖ്യമന്ത്രി സോറാംതാങ്ക ട്വീറ്റ് ചെയ്ത് അനുശോചനം രേഖപ്പെടുത്തി. ഹൃദയത്തിന് ഭാരം നൽകുന്നതാണ് സിയോണയുടെ വിടവാങ്ങലെന്ന് മുഖ്യമന്ത്രി കുറിച്ചു.
ബക്താങ് ത്വലാങ്‌വാം എന്ന ചെറിയ
ഗ്രാമത്തിലെ ജനസംഖ്യയുടെ പകുതിയും ചനയുടെ കുടുംബമാണ്. നാല് നിലകളിൽ 100 മുറികളുള്ള വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. 17 വയസ്സുള്ളപ്പോൾ തന്നെക്കാൾ 3വയസ്സ് കൂടിയ യുവതിയെ ആണ് അദ്ദേഹം ആദ്യമായി വിവാഹം കഴിച്ചത്. പവൽ എന്ന പ്രാദേശിക ക്രിസ്‌ത്യൻ വിഭാഗത്തിന്റെ തലവനായിരുന്നു മരണപ്പെട്ട സിയോണ ചന. പാവൽ വിഭാഗത്തിലെ പുരുഷന്മാർക്ക് ബഹുഭാര്യത്വം സ്വീകരിക്കാൻ അനുവാദമുണ്ട്.