ശ്രീനു എസ്|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (14:58 IST)
സ്വര്‍ണത്തിന് നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് പാലിക്കാത്ത ജ്വല്ലറികള്‍ക്ക് ആഗസ്റ്റ് വരെ പിഴയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 256 ജില്ലകളില്‍ ബുധനാഴ്ച മുതലാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് വേണമെന്ന തീരുമാനം നിലവില്‍ വന്നത്. എന്നാല്‍ ഇത് പാലിക്കാത്ത ജ്വല്ലറികള്‍ക്കെതിരെ ആഗസ്റ്റ് വരെ പിഴ ചുമത്തില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നിരുന്നാലും നിയമപ്രകാരം ഉപഭോക്താക്കളുടെ പരാതിയിന്മേല്‍ നടപടിയെടുക്കും.
ഉപഭോക്താക്കള്‍ക്കായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ കീഴില്‍ ബിഐഎസ് കെയര്‍ ആപ്പ് വഴിയാണ് പരാതി നല്‍കേണ്ടത്. ഇതുവരെ സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമല്ലാിരുന്നു. 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ 2021 ജനുവരി മുതല്‍ ഇത് നിര്‍ബന്ധമാക്കുമെനന്ന് അറിയിച്ചികുന്നത്. കോവിഡിന്റെ സാഹാചര്യത്തില്‍ ജ്വല്ലറി ഉടമകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജൂണ്‍ 15 വരെ സമയം നല്‍കിയത്.