ഗോവയിൽ വെച്ച് നാലുവയസുകാരൻ മകനെ കൊന്ന് ബാഗിലാക്കി സ്റ്റാർട്ടപ്പ് വനിത സിഇഒ, ബെംഗളുരുവിലേയ്ക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ജനുവരി 2024 (14:13 IST)
ബെംഗ്‌ളുരുവിലെ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമായ യുവതി നാലുവയസ്സുള്ള മകനെ ഗോവയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായി. ഗോവയിലെ ആഡംബര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സുചന സേത്ത്(39) കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്‌സി വിളിച്ച് കര്‍ണാടകയിലേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലെത്തിയ സൂചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ഇതില്‍ സംശയം തോന്നിയ അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരാണ് സൂചനയെ കുടുക്കിയത്. ബെംഗളുരുവിലേക്ക് പോകാന്‍ അത്യാവശ്യമായി ടാക്‌സ് വേണമെന്ന് ഇവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെടുകയായിരുന്നു. കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റ് കിട്ടുമെന്ന് അറിയിച്ചിട്ടും ഇവര്‍ ടാക്‌സിക്കായി വാശിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബ്രീഫ്‌കേസുമായി ബെംഗളുരുവിലേക്ക് പുറപ്പെട്ടു. ഇതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തീയതോടെ റിസപ്ഷനിസ്റ്റിനോട് പറയുകയും തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയുമായിരുന്നു.

പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥപത്താണെന്ന് തെറ്റായ വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ പോലീസ് ടാക്‌സി െ്രെഡവറെ വിളിച്ച് അടുത്തുള്ള ചിത്രദുര്‍ഗ പോലീസ് സ്‌റ്റേഷനില്‍ വാഹനമെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :