റിട്ടയേഡ് ഫോറസ്റ്റ് ഓഫീസറുടെ മരണം : ആസാം സ്വദേശി കസ്റ്റഡിയിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (20:18 IST)
തൃശൂർ : റിട്ടയേഡ് ഫോറസ്റ്റ് ഓഫീസർ മരിച്ച സംഭവത്തിൽ ആസാം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഉള്ളിശേരി സെയ്ത് എന്ന 68 കാരനാണ് ഞായറാഴ്ച മരിച്ചത്. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു കണ്ട് നടത്തിയ അന്വേഷണത്തിലാണ് ആസാം സ്വാദേശി മെറൂൽ ഇസ്‌ലാം എന്ന 26 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സെയ്ത് മരിച്ചത് ശ്വാസം മുട്ടിയാണെന്നു തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തലയിൽ കല്ലുപോലെ എന്തോ സാധനം കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചതായും കണ്ടെത്തി. സെയ്തിന്റെ ഫോണിലേക്ക് അവസാനം എത്തിയ കോൾ അനുസരിച്ചാണ് ഇയാളെ പിടികൂടിയത്.

ഇരുവരെയും ചാലക്കുടിയിൽ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊതികളാക്കി കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു മെറൂൽ ഇസ്‌ലാം. ഇയാളും സെയ്തു തമ്മിൽ മുമ്പ് വാക്കുതർക്കം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :