പച്ചക്കറി കടയിലെ കൊലപാതകം: പ്രതിക്ക് 5 വർഷം തടവും പിഴയും

എ കെ ജെ അയ്യർ| Last Modified ഞായര്‍, 7 ജനുവരി 2024 (10:45 IST)
തിരുവനന്തപുരം: പേട്ട ആനയറ വേൾഡ് മാർക്കറ്റിലെ വച്ചക്കറി കടയിൽ കയറി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി 5 വർഷം കഠിന തടവും രണ്ടു ലക്ഷം രുപ പിഴയും വിധിച്ചു. പത്തനാപുരം വിളക്കുടി മത്തമൻ കാല രതി ഭവനിൽ രതീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കഠിനംകുളം ചാന്നാങ്കര പള്ളിനട എ.കെ. ഹൗസിൽ സഫീരിനെയാണ് കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2016 ലായിരുന്നു. മരിച്ച രതീഷും പ്രതിയായ സഫീറും പച്ചക്കറി കടയിലെ ജീവനക്കാരായിരുന്നു.
പച്ചക്കറി വാങ്ങാനെത്തിയവരുടെ മുന്നിൽ വച്ച് രതീഷ് സഫീറിന്റെ ഇരട്ട പേര് വിളിച്ചത് സഫീറിന് ഇഷ്ടപെട്ടില്ല. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഫീർ കയ്യിലിരുന്ന കത്തി കൊണ്ട് രതീഷിനെ കുത്തുകയായിരുന്നു.

പ്രതിയായ സഫീർ പിഴത്തുകയായ രണ്ടു ലക്ഷം അടച്ചില്ലെങ്കിൽ 6 മാസത്തെ അധിക തടവ് ശിക്ഷ അനുഭവിക്കണം.
പിഴ തുക അടച്ചാൽ അത് കൊല്ലപ്പെട്ട രതീഷിന്റെ ഭാര്യ സമ്യക്കും 11 ഉം 7 ഉം വയസുള്ള മക്കൾക്കും നൽകാനാണം കോടതി ഉത്തര തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു വാണ് ശിക്ഷ വിധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :