മധ്യവയസ്കന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു, മകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (13:14 IST)
മലപ്പുറം: മധ്യവയസ്ക റെ മരണം കൊലപാതകമെന്നു തെളിഞ്ഞതിനെ തുടർന്ന് മരിച്ചയാളുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
പൊന്യാ കുറിശി കാരയിൽ ചാത്തന്റെ മകൻ ഉണ്ണികൃഷ്ണൻ (53) കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് മകൻ വിനോദിനെ (27) പോലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടാം തീയതി രാത്രി ഉറങ്ങാൻ കിടന്ന പിതാവ് പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നതായാണ് മകൻ പറഞ്ഞിരുന്നത്. മാതാവും ഒപ്പമുണ്ടായിരുന്നു.

എന്നാൽ ആശൂപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉണ്ണിക്കൃഷ്ണൻ മരിച്ചിരുന്നു. സംശയത്തെ തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ തലയ്ക്കറ്റ ഗുരുതരമായ പരുക്കാണ് മരണ കാരണമെന്നു കണ്ടെത്തി.

തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉണ്ണികൃഷണനും മകനും തമ്മിൽ രാത്രി ഉണ്ടായ അടിപിടിയിലാണ് മരണം സംഭവിച്ചതെന്നു പോലീസ് കണ്ടെത്തി. തുടർന്നാണ് മകനെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :