12 മണിക്കൂറില്‍ 21 ഗാനങ്ങള്‍; എസ്പിബി സൃഷ്ടിച്ചത് തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡുകള്‍

ശ്രീനു എസ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:08 IST)
വിടപറയുമ്പോള്‍ സംഗീതലോകത്തിന്‍ അവിസ്മരണീയമായ നിരവധി സംഭാവനകള്‍ നല്‍കിയാണ് എസ്പി ബാലസുബ്രമണ്യം പോയത്. 12മണിക്കൂറിനുള്ളില്‍ പാടിത്തീര്‍ത്ത 21ഗാനങ്ങള്‍ ഇന്നും ചരിത്രമാണ്. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടിയായിരുന്നു അദ്ദേഹം ഈ സാഹസികത ഏറ്റെടുത്തത്. കൂടാതെ ഇത്തരത്തില്‍ തമിഴ് സിനിമയ്ക്ക് വേണ്ടി 19 ഗാനങ്ങളും എസ്പിബി പാടിയിട്ടുണ്ട്.

നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ നാലുഭാഷകളിലായി ആറുദേശീയ പുരസ്‌കാരവും എത്ര കൊടുത്താലും തീരാത്ത സ്‌നേഹവും അദ്ദേഹം നല്‍കിയിട്ടാണ് വിടപറഞ്ഞത്. രജനീകാന്ത്, കമല്‍ഹാസന്‍, ജമിനി ഗണേശന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍ തുടങ്ങിയ പ്രമുഖര്‍ക്കുവേണ്ടി എസ്പി പാടിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :